RSS Feed

അങ്ങനെയൊരു ‘ഉത്രാട’പ്പാച്ചിൽ

IMG_1578
Picture Courtesy: Rishikesh Damodhar

തിരുവോണത്തിന്റെ തലേന്ന് ഉത്രാടമെങ്കിൽ, ഓണപ്പരിപാടിയുടെ തലേന്നും ഉത്രാടമല്ലേ – by extension? എന്തായാലും പാച്ചിലിനൊരു കുറവും ഇല്ല. 

സൈക്കോസിസിൻറെ പല അവസ്ഥകളെക്കുറിച്ചു കേട്ടിട്ടില്ലേ? അതിൽ ഭയാനകമായ ഒരവസ്ഥയാണ് ഇന്ന് സന്ധ്യ മയങ്ങുന്നതോടു കൂടി തുടങ്ങാൻ പോകുന്നത്. മുണ്ടും നേര്യതും എവിടെ? വാടാമല്ലി കളർ ബ്ലൗസ് എവിടെ? എന്നുള്ള വളരെ മൈൽഡ് ആയിട്ടുള്ള സിംറ്റംസോടു കൂടി തുടങ്ങുന്ന രോഗാവസ്ഥ, രാത്രി ഒരു പത്ത്  പത്തരയാകുമ്പോൾ  അതിന്റെ മൂർദ്ധന്യത്തിലെത്തും.

വള, ജിമിക്കി, മാല, ഇത്യാദികൾ തിരഞ്ഞു പിടിച്ചു റെഡിയാക്കി,  കൊച്ചിന്റെ ഡാൻസ് കോസ്റ്യൂം ഇസ്തിരിയിട്ട്, അവളുടെ വള, കമ്മൽ, കൊലുസ് എന്നിവ കോർഡിനേറ്റ് ചെയ്തു കഴിയുമ്പോൾ ഒരു വിധം പരിഭ്രാന്തിയിലെത്തും. രോഗത്തിന്റെ മറ്റൊരു മാനിഫെസ്റ്റേഷൻ ആണ് സേഫ്റ്റി പിൻ, സ്ലൈഡ്, ഹെയർ പിൻ എന്നീ വസ്തുക്കളോടുള്ള അമിതമായ താല്പര്യം. ഈ സ്റ്റേജ് എത്തുമ്പോൾ മനസ്സിലാക്കുക ഡോക്ടർ സണ്ണിയല്ല സാക്ഷാൽ ദൈവം  തമ്പുരാൻ വന്നു പിടിച്ചാലും കിട്ടില്ല എന്ന്. ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൊക്കെ ഒരു ഭ്രാന്തനെപ്പോലെ സഞ്ചരിച്ചിട്ടൊന്നും ഒരു  കാര്യവുമില്ല.

ഈ ഗുരുതരാവസ്ഥയിൽ നീങ്ങുമ്പോഴാണ് ഭർത്താവിന്റെ ഒരു ക്യാഷുവൽ റിക്വസ്റ്റ്. എനിക്ക് ചെണ്ട വായിക്കുമ്പോൾ ഇടാനുള്ള ജുബ്ബ ഒന്ന് നനച്ചു ഇസ്തിരിയിട്ടേക്കണേ. സ്റ്റാര്ച് ചെയ്യാൻ മറക്കണ്ട. ഈ സമയത്ത് ചെണ്ടക്കോല് മറച്ചു വച്ചില്ലെങ്കിൽ ജീവഹാനി വരെ ഉണ്ടായെന്നു വരും. രോഗി മറ്റുള്ളവരെ ഉപദ്രവിച്ചെന്നിരിക്കും, പിച്ചി ചീന്തിയെന്നിരിക്കും, ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ ഹൃദയത്തിൽ ഏൽപ്പിച്ചെന്ന് വരും. ഭയപ്പെടരുത്. ആ ലോലമായ മനസ്സിലെ മാനസിക പിരിമുറുക്കം മാത്രം മനസ്സിലാക്കിയാൽ മതി.

ശനിയാഴ്ച പുലർച്ചയോടെ രോഗിയിൽ ചെറിയ മാറ്റങ്ങൾ കണ്ടു തുടങ്ങും. ഭീകരമായ പെരുമാറ്റം കുറയുന്നത് കാണാനാകും. മറ്റൊന്നും കൊണ്ടല്ല. അപ്പോഴേയ്ക്കും ഒരു തരം മരവിപ്പാകും. പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികം ആയിരിക്കും. രാവിലെ കുളിച്ചൊരുങ്ങുക, മക്കളെ സാരി ഉടുപ്പിക്കുക,ഓണപ്പരിപാടി നടക്കുന്ന സ്കൂളിലേക്ക് ഡ്രൈവ് ചെയ്യുക, സദ്യയുണ്ണുക, പായസത്തിനു മധുരം കുറഞ്ഞു പോയി, അവിയലിനു ഉപ്പില്ല എന്ന് കുറ്റം പറയുക, കൂട്ടുകാരോട് സെൽഫി എടുക്കുക, ഭർത്താവിനെ ചീത്തപറഞ്ഞു ഫാമിലി ഫോട്ടോക്ക് കൂടെ പിടിച്ചു നിർത്തുക, മകളെ ഡാൻസിന് റെഡി ആക്കുക, തിരുവാതിര കളിക്കുക, ബാക്കി പരിപാടി കാണുക എന്ന കർമ്മങ്ങളൊക്കെ ഒരു ട്രാൻസ് അല്ലെങ്കിൽ ഒരു ഹിപ്നോട്ടിക് രീതിയിൽ അങ്ങ് നടക്കും.

നാളെ വൈകുന്നേരം, ഓണപ്പരിപാടിയൊക്കെ കഴിഞ്ഞ്‍ BOD- വക ചായയും ഏത്തയ്ക്കാപ്പവും കഴിക്കുന്നതോടെ, എല്ലാം ശരിയാകും. കാര്യങ്ങളൊക്കെ നോർമ്മലാകും, രോഗി പൂർണ്ണമായും പഴയ സ്ഥിതിയിലെത്തും. ജീവസ്സും, തേജസ്സുമുള്ള പഴയ ഗംഗമാരൊക്കെ തിരിച്ചെത്തും. അതുവരെ നകുലൻമാരൊക്കെ ഒന്ന് സൂക്ഷിച്ചാൽ നല്ലതാണ്.

Advertisement

5 responses »

 1. Atlast??? 😀 nicely done… Waiting for more 🙂

  Like

  Reply
 2. haha Good to see a malayalam blog from you Remi. And who would have thought that you would intertwine Nakulan, Ganga and Dr Sunny along with the festival fever! Lovely.

  Like

  Reply
 3. Beautifully written, Remi.

  Like

  Reply

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: