RSS Feed

വെറുതെ ഒരു പൈങ്കിളിക്കവിത 

ഏയ്…
നമുക്ക് വീണ്ടും
അവിടം വരെ ഒന്ന് പോയാലോ?
കാലമെപ്പോഴോ നമ്മളിൽ നിന്ന്
കട്ടെടുത്ത ആ സ്വപ്നത്തിലേക്ക്,
വെറുതെ…
വീണ്ടും ആ മാവിന്റെ ചോട്ടിലിരിക്കാം;
ഇലകളിൽനിന്നിറ്റു വീഴുന്ന;
മഴത്തുള്ളിയിൽ നനയാം,
വെറുതെ…
ആ വിദൂരതയിലോട്ടു കണ്ണും നട്ട്,
ഒന്നും മിണ്ടാതെ,
ഒന്നും പറയാതെ,
വെറുതെ ഇരിക്കാം.
അല്ലെങ്കിൽ
ഒരിക്കലും വരാത്തൊരു
ഭാവിയെക്കുറിച്ചു സംസാരിക്കാം;
ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത
ഭൂതകാലം അയവിറക്കാം;
അതൊന്നുമല്ലെങ്കിൽ,
വെറുതെ
ആ പുഴയിലങ്ങനെ കാലും നനച്ച് നടക്കാം;
നിനക്ക് വിരോധമില്ലെങ്കിൽ കൈ കോർക്കാം;
ഒരു മൂളിപ്പാട്ടും ആകാം.
ആ തണുത്ത കാറ്റ് വീശുമ്പോൾ
നിന്റെ മാറോടെന്നെ ചേർത്ത് പിടിക്കാം.
വെറുതെ…
Advertisements

4 responses »

  1. Loved it Remi….

    Like

    Reply

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: